ദുബായിലും പറക്കും ടാക്സി പരീക്ഷണം

News Photo 1 - Gulf - Otta Nottathil - dubai_flying_taxi_test
ദുബായ്: ജോബി ഏവിയേഷന്‍ വികസിപ്പിച്ചെടുത്ത പറക്കും ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ ദുബായില്‍ വിജയകരമായി നടത്തി. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത കൈവരിക്കാനും 450 കിലോഗ്രാം പേലോഡ് വഹിക്കാനും ശേഷിയുള്ള എയര്‍ ടാക്സിയുടെ പരീക്ഷണമാണ് നടത്തിയത്.

ദുബായ്~അല്‍ ഐന്‍ റോഡിലെ മാര്‍ഗാമിലെ ദുബായ് ജെറ്റ്മാന്‍ ഹെലിപാഡിലുള്ള ജോബിയുടെ പറക്കല്‍ കേന്ദ്രത്തിലാണ് പരീക്ഷണം നടന്നത്. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ എയര്‍ ടാക്സി ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങും.

സമ്പൂര്‍ണ തോതിലുള്ള എയര്‍ ടാക്സി സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള വിശാലമായ തയ്യാറെടുപ്പുകളുടെ ഭാഗമാണ് പരീക്ഷണമെന്ന് യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

നഗരത്തിലുടനീളമുള്ള പ്രധാന സ്ഥലങ്ങളിലേക്ക് സുഗമവും വേഗതയേറിയതും സുരക്ഷിതവുമായ യാത്ര ആഗ്രഹിക്കുന്ന താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും എയര്‍ ടാക്സി ഒരു പുതിയ പ്രീമിയം സേവനമായിരിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍ പറഞ്ഞു.

എയര്‍ ടാക്സിക്ക് ഒരു പൈലറ്റിനെയും നാല് യാത്രക്കാരെയും വഹിക്കാന്‍ കഴിയും. ഒരു പരമ്പരാഗത ഹെലികോപ്റ്ററിനേക്കാള്‍ 100 ഇരട്ടി ശബ്ദം കുറവാണിതിന്. ജോബി ആപ്പ് വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് പാപഡോ പൗലോസ് വെളിപ്പെടുത്തി, ദുബായ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും (ഡിഎക്സ്ബി) ദുബായ് മറീനയ്ക്കും ഇടയിലാണ് ആദ്യ റൂട്ട്. ഭാവിയില്‍ ഡൗണ്ടൗണ്‍ ദുബായിലേക്കും പാം ജുമൈറയിലേക്കും സര്‍വീസ് വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്.

കൃത്യമായ കണക്കുകള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഒന്നിലധികം എയര്‍ ടാക്സികളുടെ വ്യൂഹത്തോടെയായിരിക്കും പ്രവര്‍ത്തനം ആരംഭിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയിലുടനീളം പറക്കുന്ന ടാക്സി സേവനങ്ങള്‍ വിപുലീകരിക്കുന്നതിനായി കമ്പനി മറ്റ് എമിറേറ്റുകളുമായും ചര്‍ച്ചകള്‍ നടത്തിവരികയാണ്.
- dated 01 Jul 2025

Comments:

Keywords: Gulf - Otta Nottathil - dubai_flying_taxi_test Gulf - Otta Nottathil - dubai_flying_taxi_test,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ രണ്ട് കപ്പലുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ശക്തമായി
ഇറാനില്‍ 5 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്
അലി ഖമേനിയുടെ പിന്‍ഗാമിയായി രണ്ടാമത്തെ മകന്‍ മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു
പശ്ചിമേഷ്യയില്‍ യുദ്ധഭീതി: ഗള്‍ഫ് വിമാനങ്ങള്‍ റദ്ദാക്കി; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ തിരിച്ചയച്ചു
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പരിമിതമായ തോതില്‍ വീണ്ടും തുടങ്ങി
ഇറാനെ ഇസ്രായേല്‍ 'ലോക്ക്' ചെയ്തത് ഇങ്ങനെ; ഖമേനി കുടുങ്ങിയത് ചാരവലയില്‍
ഇറാന്‍ യുദ്ധം: ആണവനിലയത്തിന് കേടുപാട്, യൂറോപ്പിന് ഇറാന്റെ ഭീഷണി